മോദി സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകനായ യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ കേസെടുത്ത് പൊലീസ്. തെറ്റായ വിവരങ്ങള്‍ നല്കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസേടുത്തിരിക്കുന്നത്.മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പരീക്ഷയെഴുതാതെ സ്പീക്കറുടെ മകള്‍ അഞ്ജലി യുപിഎസ്സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാത്തിയുടെ ട്വീറ്റ്. ധ്രുവിന്റെ ട്വീറ്റ് വലിയ വിവാദമായതോടെ ഓം ബിര്‍ളയുടെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.2019ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യുപിഎസ്സി പരീക്ഷ വിജയിച്ചതാണെന്നും ധ്രുവ് റാഠി ട്വീറ്റിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്കി അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി.