മസ്കത്ത്: ഒമാൻ അംബാഡർ ഈസ സാലിഹ് അൽ ഷിബാനി ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമനുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആഴത്തിലുള്ള സാമ്പത്തിക ഇടപെടൽ, വ്യാപാരം, തന്ത്രപരമായ സഹകരണം എന്നിവക്കായി ഇന്ത്യയും ഒമാനും തമ്മിലുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചെയ്തുവെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.