മുംബൈ: നടൻ സെയ്ഫ് അലി ഖാനാണ് ഓട്ടോയിൽ കയറിയതെന്ന് തിരിച്ചറിഞ്ഞില്ല. വീടിന്റെ സമീപത്തിലൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീ ഓട്ടോ വിളിച്ചു. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നുവന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ അവരെ ആശുപത്രിയിലെത്തിച്ചു എന്ന് ഓട്ടോ ഡ്രൈവർ റാണ പറഞ്ഞു. വണ്ടിക്കൂലി വാങ്ങിയില്ലെന്നും നടനെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നും റാണ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള വീട്ടിൽ മോഷണ ശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റത്. താരം ഇപ്പോ ശസ്ത്രക്രിയക്ക് വിധയേനായി സുഖപ്പെട്ടു വരികയാണ്. ഭജൻ സിംഗ് റാണ എന്ന വ്യക്തിയുടെ ഓട്ടോയിലായിരുന്നു പരിക്കേറ്റ നടനെ ആശുപത്രിയിൽ എത്തിച്ചത്