മലയാളികളെ തിരുവോണത്തിന്റെ വരവണിയിച്ച് ഇന്ന് അത്തം. ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടങ്ങുന്നത്. രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അത്തം നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.
നാടും നഗരവും ഓണത്തിനെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഓണവിപണിക്കളും കച്ചവട മേളത്തിലാണ്.വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീര്‍പ്പൂവും വിപണിയില്‍ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോള്‍ പൂക്കളത്തിന് അഴക് കൂടും.അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ ഓണാഘോഷ പരിപാടികള്‍ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാന്‍ അനുമതിയുണ്ട്.
Your article helped me a lot, is there any more related content? Thanks!
Thanks for sharing. I read many of your blog posts, cool, your blog is very good.