ഓണക്കാലത്ത് ട്രെയിനുകളിൽ ഒരു അധിക കോച്ച് വീതം അനുവദിച്ച് റെയിൽവേ. തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ സെപ്റ്റംബർ ഏഴു മുതൽ സെപ്റ്റംബർ ഒമ്പതു വരെയാണ് അധിക കോച്ച് അനുവദിച്ചിരിക്കുന്നത്.
12075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന യാത്രക്ക് സെപ്റ്റംബർ ഏഴു മുതൽ ഒമ്പതു വരെയും തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്രക്ക് സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലും 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നതിന് സെപ്റ്റംബർ ഒമ്പതു മുതൽ 10 വരെയും ഒരു അധിക കോച്ച് അനുവദിച്ചിട്ടുണ്ട്.