പൊന്നാനി:സംസ്ഥാനത്ത് പനിപടര്‍ന്നു പിടിക്കുന്നതിനിടയില്‍ മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരുമരണം.പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്.തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് സൈഫുന്നിസയെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു മരണം.