കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഭക്ഷണശാലയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. പരുക്കേറ്റ മറ്റ് മൂന്ന് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വൈകീട്ട് നാലുമണിയോടെയാണ് കലൂരിലെ ഇഡ്ഡലി കഫേയിൽ അപകടം ഉണ്ടായത്.
സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അപകടത്തിൽ സുമിത്ത് എന്നയാളാണ് മരിച്ചത്.