ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലർത്തണം എന്ന് സൈബര്‍ പോലീസ് നിരന്തരം നിർദേശങ്ങൾ നൽകിയിട്ടും കേസുകൾക്ക് കുറവില്ല. നഗരത്തിലെ 72-കാരനായ വസ്ത്രവ്യാപാരിയ്ക്കാണ് 4.89 ലക്ഷം രൂപ നഷ്ടമായത്. വ്യാപാരി സൗത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം നഷ്ടമായി.
ഓണ്‍ലൈന്‍ വ്യാപാരംവഴി ലാഭമുണ്ടാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പുകാർ വ്യാപാരിയെ സമീപിച്ചത്. ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു. എന്നാൽ ലാഭം നൽകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച വ്യാപാരി ആലപ്പുഴ സൗത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.