ചരക്ക് സേവന നികുതി അടയ്ക്കാതെ തട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകളുടെ പ്രവര്‍ത്തനം തടയാൻ ചരക്ക് സേവന നികുതി വകുപ്പ്. ഇത്തരം ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ചുമതല നൽകി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ആസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനാണ് ചുമതല നല്‍കിയത്. നികുതി അടയ്ക്കാത്ത വെബ്സൈറ്റുകളും ആപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം ബ്ലോക്ക് ചെയ്യും.
ഏതെങ്കിലും ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പോ വെബ്സൈറ്റോ ചരക്ക് സേവന നികുതി അടച്ചില്ലെങ്കില്‍ അത്തരം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നോട്ടീസ് അയക്കാം. നിയമപ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന, ഏതെങ്കിലും വിദേശ രാജ്യം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മണി ഗെയിമിംഗ് കമ്പനികള്‍ ഐ ജി എസ് ടി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ജിഎസ്ടി അടയ്ക്കണം.