കണ്ണൂര്‍:ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.കണ്ണപുരം സ്വദേശിയായ യുവതിക്ക് 1,65,000 രൂപയാണ് നഷ്ടമായത്.ടെലഗ്രാമില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് യുവതി പണം നിക്ഷേപിച്ചത്.നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു.
പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ തുടക്കത്തില്‍ നല്കിയ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതില്‍ വിശ്വസിച്ച് തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്കുന്നു. പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി പണം തിരികെ ലഭിക്കാതാകുമ്പോഴാണ് പലര്‍ക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.ഈ രീതിയിലാണ് കണ്ണപുരം സ്വദേശിനിയും വഞ്ചിയതായത്.
മഴ കനക്കും,ഞായറാഴ്ച 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് വിളിച്ച് ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ കയറാന്‍ ആവശ്യപ്പടുകയോ ചെയ്താല്‍ പൂര്‍ണമായും നിരസിക്കുക. വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം കൈമാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം.