തങ്ങളുടെ A സീരീസില്‍ ഒരു പുതിയ സ്മാർട്ട്ഫോണ്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് ഓപ്പോ .ഓപ്പോ A3 പ്രോയുടെ പിൻഗാമിയായി ഓപ്പോ A5 പ്രോ (OPPO A5 Pro) എന്ന സ്മാർട്ട്ഫോണാണ് പുതിയതായി ചൈനയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉടനെ തന്നെ ഇന്ത്യയിലും ഫോൺ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരുപാട് മികച്ച ഫീച്ചറുകള്‍ ഉണ്ടെങ്കിലും, വീഴ്ചകള്‍, ജലം, പൊടി എന്നിവയെയൊക്കെ പ്രതിരോധിക്കാനുള്ള മികച്ച ശേഷിയോടെ എത്തുന്നു എന്നതാണ് ഈ ഓപ്പോ 5ജി ഫോണിന്റെ പ്രധാന സവിശേഷത.പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഓപ്പോ എ5 പ്രോ 5ജിയില്‍ IP69, IP68, IP66 റേറ്റിംഗുകള്‍ ഉണ്ട്.
ഇത് 18 തരം വെള്ളം, കുമിളകള്‍, സ്പ്രേകള്‍, ചൂട് എന്നിവയെ പ്രതിരോധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.14 സമഗ്ര മിലിട്ടറി ഗ്രേഡ് സ്റ്റാന്റേർഡിലുള്ള പരിസ്ഥിതി പരിശോധനകള്‍ വിജയിച്ച സ്മാർട്ട്ഫോണ്‍ വ്യവസായത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ എന്ന പ്രത്യേകതയും ഓപ്പോ എ5 പ്രോയ്ക്ക് ഉണ്ട് എന്ന് കമ്പനി പറയുന്നു.ഇത് സാധാരണയായി -35℃ മുതല്‍ 47℃ വരെയുള്ള തീവ്രമായ താപനിലയില്‍ ഉപയോഗിക്കാം, കൂടാതെ ഫ്രീസിജ്, പൊടി, ഉപ്പ് സ്പ്രേ, മറ്റ് കഠിനമായ സാഹചര്യങ്ങളെ നേരിടാനും ഈ ഫോണിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, ഒഐഎസ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മോണോക്രോം ക്യാമറ, എല്‍ഇഡി ഫ്ലാഷ് എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ മൊഡ്യൂളില്‍ ഉള്ളത്.
കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകള്‍) ഫുള്‍ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz അള്‍ട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവയും ഓപ്പോ A5വിന്റെ പ്രധാന ഫീറുകളാണ് .