മുംബെെ: തൊണ്ണൂറ്റിയേഴാമത് ഓസ്കര് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് നിരാശ. ഇന്ത്യയുടെ അവാര്‍ഡ് പ്രതീക്ഷയായിരുന്ന അനുജയ്ക്ക് പുരസ്കാരം നേടാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിമായിരുന്നു അനുജ. എന്നാല്‍ അനുജയ്ക്ക് ഓസ്കറില് തിളങ്ങാനായില്ല. അയാം നോട്ട് റോബോട്ടിനാണ് ഈ വിഭാഗത്തില്‍ പുരസ്കാരം.
അനുജ വിവിധ ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിരുന്നു. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. അനോറ മികച്ച ചിത്രമായി ഓസ്കാറില്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസണ്‍ തെരഞ്ഞെടുക്കപ്പെട്ടു. അനോറ ഒരുക്കിയ ഷോണ്‍ ബേക്കറിനാണ് സംവിധാനത്തിനുള്ള പുരസ്കാരം.