തൃശൂർ: ഗായകൻ പി.ജയചന്ദ്രന് (80) സാംസ്കാരിക നഗരിയുടെ അന്ത്യാഞ്ജലി. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ഇന്നു രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിലെ പൊതുദർശനത്തിനു ശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തിൽ സംസ്കാരം.