പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ നാളെ കൊച്ചിയില്‍ ചേരുന്ന കെപിസിസി നേതൃയോഗം ചേരും. കൊച്ചിയിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നാളെ രാവിലെയാണ് യോഗം ചേരുന്നത്.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ തന്നെയാകും യോഗത്തിന്റെ പ്രധാന അജണ്ട. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.
മൂന്ന് മണ്ഡലങ്ങളിലേയും ഓരോ നിയോജക മണ്ഡലങ്ങളിലും കാര്യങ്ങള്‍ വിലയിരുത്താന്‍ നേതാക്കള്‍ക്ക് പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ രണ്ട് വീതം കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
പാലക്കാടും ചേലക്കരയിലും മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നല്‍കിയേക്കും.