നാഗ് അശ്വിന് രചനയും സംവിധാനവും നിര്‍വ്വഹിച്ച തെലുഗു ചിത്രം കല്‍ക്കി 2898 എ ഡി ജപ്പാനിലും റിലീസിന് ഒരുങ്ങുന്നു. എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2025 ജനുവരി 3ന് ജപ്പാനിലെ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചാകും റിലീസ് ചെയ്യുക.
പ്രഭാസ് നായകനായി എത്തിയ കൽക്കി ജൂണ്‍ 27നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, ദിഷ പട്ടാനി എന്നിവരടങ്ങിയ വൻ താരനിര ഉണ്ടായിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 2024 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമാണ് കൽക്കി.