വാഷിങ്ടണ്‍: പനാമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക പനാമയ്ക്ക് നല്കിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോടിങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കന്‍ കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഏര്‍പ്പെടുത്തുന്നു എന്നാണ് ട്രംപിന്റെ പരാതി.
പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള കനാലാണ് പനാമ കനാല്‍. 1904നും 14നും ഇടയില്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 1977 വരെ നിയന്ത്രണം അമേരിക്കയ്ക്കായിരുന്നു. 99ലാണ് നിയന്ത്രണം പനാമയുടെ കൈകളിലെത്തിയത്. പനാമ കനാല്‍ മേഖലയിലെ ചൈനീസ് സ്വാധീനത്തെ കുറിച്ചും ട്രംപ് സംസാരിച്ചു. അതേസമയം യുഎസിലെ പനാമ ഏജന്‍സി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.