നടി അഭിനയ വിവാഹിതയാകുന്നു. തന്റെ സമൂഹ മാധ്യമത്തിലൂടെയാണ് നടി സന്തോഷം പങ്കുവെച്ചിരിക്കുന്നത്. മണികൾ മുഴങ്ങുന്നു… അനുഗ്രഹങ്ങൾ ചൊരിയട്ടെ.. എന്നന്നേക്കുമുള്ള യാത്രയുടെ തുടക്കം എന്നാണ് വിവാഹമോതിരം അണിഞ്ഞ കൈകളോടെ അഭിനയ കുറിച്ചിരിക്കുന്നത്.
പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തുന്നത്. ‘‘ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായുള്ള പ്രണയ ബന്ധമാണ്. എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്’’ പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്നയാൾ ബാല്യകാല സുഹൃത്താണെന്നും അഭിനയ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയ കുറവുകളെ മറികടന്നാണ് ലക്ഷ്യത്തിൽ എത്തിയത്. അഭിനയക്ക് ചെറുപ്പം മുതൽ അഭിനയത്തോട് അതിയായ ഇഷ്ടമുണ്ടായിരുന്നു. ട്രാൻസിലേറ്ററിന്റെയും മറ്റും സഹായത്തോടെയാണ് സിനിമകളിൽ അഭിനയ തന്റെ സാന്നിധ്യം അറിയിച്ചത്. ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ രംഗത്തേക്ക് ചുവടുവെച്ചു. ജോജു ജോർജ് ചിത്രം ‘പണി’യിലൂടെ മലയാളികക്ക് സുപരിചിതയായി.