മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ ഭാര്യ മുസ്കാന് റസ്തോഗിയും കാമുകന് സാഹില്‍ ശുക്ലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഈ കൊലപാതകം ദമ്പതികളുടെ ആറുവയസുള്ള മകള്‍ക്ക് അറിയാമായിരുന്നെന്ന് സൂചന. കുട്ടി അയല്‍ക്കാരോട് അച്ഛന് വീപ്പയ്ക്കകത്തുണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് സൗരഭിന്റെ അമ്മ രേണു ദേവി പറഞ്ഞു.

മാര്‍ച്ച് 4 നാണ് സൗരഭ് കൊല്ലപ്പെട്ടത്. ഭാര്യ മുസ്കാനും കാമുകന് സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി ഒരു ഡ്രമ്മിലിട്ട് സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു . ശേഷം ഇവർ ആറുവയസുകാരിയെ മാതാപിതാക്കളോടൊപ്പം ആക്കി കാമുകനൊപ്പം ഷിംലയിലേക്ക് പോയിരുന്നു. സൗരഭും മുസ്ക്കനും മകളും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഈ വീട് പുതുക്കിപ്പണിയാന്‍ വേണ്ടി ഇവരോട് വീട് ഒഴിയാന്‍ പറഞ്ഞിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം ഷിംലയ്ക്ക് പോയ അവർ തിരിച്ചെത്തിയപ്പോള്‍ വീട് ഒഴിയാന്‍ വീട്ടുടമ തൊഴിലാളികളെ അയച്ചു.അവരാണ് ആദ്യം അവിടെ ഡ്രം കണ്ടത് , എന്നാൽ അവര്‍ക്ക് ഡ്രം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട്തൊഴിലാളികള് ഡ്രമ്മിന്റെ മൂടി തുറന്നപ്പോള്‍ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധം നിറഞ്ഞതായി സൗരബിന്റെ അമ്മ രേണു ദേവി പറഞ്ഞു