മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും.മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്.21ന് പകരം 23 കോച്ചുകളുമായാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുക.2 ജനറല്‍ കോച്ചുകളാണു കൂട്ടിയത്.