തിരുവനന്തപുരം : ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി വാഗ്ദാനം നൽകിയെന്ന തോമസ് കെ തോമസിന് നേരെയുള്ള ആരോപണം പാർട്ടി ചർച്ച ചെയ്യുമെന്ന് എ.കെ.ശശീന്ദ്രൻ എം.എൽ.എ.
കുറ്റക്കാരെന്ന് കണ്ടാൽ നടപടിയെടുക്കും. പാർട്ടിയിൽ രണ്ടഭിപ്രായമില്ല. പാർട്ടി പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അക്ഷരംപ്രതി അനുസരിക്കും. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം ചർച്ച ചെയ്യേണ്ടെന്നാണ് പാർട്ടി തീരുമാനം. – എ.കെ ശശീന്ദ്രൻ പറഞ്ഞു.
കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നാണ് തോമസ് കെ. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞത്. ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.