മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ പര്‍വേശ് സാഹിബ് സിങ് വര്‍മ ഈ തെരഞ്ഞെടുപ്പിൽ ജയന്റ് കില്ലറായി മാറിയിരിക്കുകയാണ്. ന്യൂ ഡൽഹിയിൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ നാലായിരത്തോളം വോട്ടുകൾക്കാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡൽഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ പര്‍വേശ് വര്‍മ അട്ടിമറിച്ചത്.
മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് സാഹിബ് സിങ് വര്‍മ രണ്ടു തവണ ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു. കൂടാതെ ജാട്ട് നേതാവായ പര്‍വേശ് ഡല്‍ഹി ബിജെപി ഘടകത്തിലെ പ്രധാനികളിലൊരാളാണ്.പിതാവ് സാഹിബ് സിങ് വര്‍മയ്ക്ക് പുറമെ, അമ്മാവന് ആസാദ് സിങും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ ബിജെപിയുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വർമ ഒരു പ്രധാന പങ്ക് വഹിച്ചു. കെജരിവാളിനെ അട്ടിമറിച്ച് നേടിയ വിജയത്തിലൂടെ പര്‍വേശ് വര്‍മയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്കും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.