ഡല്‍ഹി: നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ ബി ജെ പിയില്‍ നിന്നും പര്‍വേഷ് വര്‍മയെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിലെ ഡല്‍ഹി മുഖ്യമന്ത്രി
അതിഷി മര്‍ലേനയ്ക്കെതിരെ മത്സരിക്കുന്നത് ബിജെപി മുതിര്‍ന്ന നേതാവ് രമേഷ് ബിധുരിയെയാണ്.
2013 മുതല്‍ തുടര്‍ച്ചയായി ന്യൂഡല്‍ഹി സീറ്റില്‍ തുടരുന്ന എംഎല്‍എയാണ് കെജ്രിവാള്. ബിജെപിയുടെ ഗാന്ധി നഗര്‍ എംഎല്‍എ അനില്‍ ബാജ്പേയിയെ ഒഴിവാക്കി മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിക്കാണ് അവസരം നല്‍കിയിരിക്കുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 47 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.