തിരുവനന്തപുരം: തിരുവല്ലത്തെ പുരാതന ക്ഷേത്രം സന്ദർശിച്ച് ആന്ധ്ര പ്രദേശ് ഉപ മുഖ്യമന്ത്രിയും നടനുമായ പവൻകല്യാൺ. ബുധനാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ പവനെ മേൽശാന്തി കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് കൊടിമരചുവട്ടിൽ ധ്യാനിച്ചശേഷം ശ്രീകോവിലിലെത്തി പ്രാർത്ഥിച്ചു.
നാല് വർഷം മുൻപ് ഇടുപ്പ് വേദന അനുഭവപ്പെട്ടപ്പോൾ കുടുംബാംഗങ്ങളാണ് കേരളത്തിലെ പരശുരാമ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കാൻ ഉപദേശം നൽകിയത്. വേദനയ്ക്ക് ശമനം ഉണ്ടായതോടെ പരശുരാമ സ്വാമിക്ഷേത്രത്തിലെത്തി കർമം പൂർത്തിയാക്കുകയായിരുന്നെന്നാണ് അറിയാൻ കഴിയുന്നത്. തുറുവള്ളം ക്ഷേത്രം കൂടാതെ മധുരയിലെ ചില ക്ഷേത്രങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കും.
തിരുവല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി പവൻകല്യാൺ
ബുധനാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ പവനെ മേൽശാന്തി കുംഭം നൽകി സ്വീകരിച്ചു

Leave a comment
Leave a comment