ഹൈദരാബാദ്: സിങ്കപ്പൂരിൽ ഉണ്ടായ തീപിടുത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്യാണിന്റെ മകന് പൊള്ളലേറ്റതായി റിപ്പോർട്ടുകൾ. സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിലാണ് എട്ടുവയസ്സുള്ള മാർക്ക് ശങ്കറിന് കൈയ്ക്കും കാലിനും പൊള്ളലേറ്റത്. കൂടാതെ പുക ശ്വസിച്ചതിൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ നേരിടുന്നതായും വിവരമുണ്ട്. നിലവിൽ സിങ്കപ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍ക് ശങ്കര്‍. പവന് കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നിലവില്‍ മാര്‍ക്.