തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് നൽകി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് നൽകിയത്. പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് രാജി. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ എ കെ ശശീന്ദ്രൻ വിഭാഗം വിട്ടുനിന്നിരുന്നു.