വെർച്വൽ തട്ടിപ്പിൽ അകപ്പെട്ട് പ്രസിദ്ധ ചിത്രകാരന്റെ ഭാര്യയും ബാംഗ്ലൂർ മലയാളിയുമായ യുവതി. 80 ലക്ഷം രൂപയാണ് നഷ്ടമായത്. ഭർത്താവ് വരച്ച ചിത്രങ്ങൾ ലേലത്തിൽ വിൽക്കുന്ന ഇവരുടെ പെയിന്റിംഗ് പാക്കേജിൽ എം ഡി എം എ കണ്ടെത്തിയെന്നും അതുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കാനായി ഒരു കോടി രൂപയും ആവശ്യപ്പെടുകയുമായിരുന്നു. പെയിന്റുകൾ വിറ്റു കിട്ടിയ 80 ലക്ഷം രൂപ കൈമാറി. പിന്നീട് കേസ് ഒഴിവാക്കിയെന്ന് സംഘം അറിയിക്കുകയും ചെയ്തു. എന്നാൽ പണം കൈമാറിയതിന് ശേഷമാണ് തട്ടിപ്പിന് ഇരയായെന്നു മനസിലാക്കുന്നത്.
ഉടൻ പൊലീസിലും ബാങ്കിലും വിവരം അറിയിക്കുകയും പണം കൈമാറിയതിന്റെ വിശദാംശങ്ങൾ നൽകിയതിന്റെയും അടിസ്ഥാനത്തിൽ ആറ് ലക്ഷം രൂപ തിരികെ ലഭിച്ചു. ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ വർധിച്ചുവരികയാണ്. ഇത്തരം ചതികളിൽ നിരവധി ആളുകൾ ഇരയായിട്ടുണ്ട്. ഈ തട്ടിപ്പുകളിൽ വീഴാതിരിക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മൻ കി ബാത്തിൽ ഈ വിഷയം ഉയർത്തിക്കാട്ടി. രാജ്യത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതോടെ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരേ ഉടൻ നടപടിയെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തി. ഇത് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക. ഓരോ കേസും പ്രത്യേകമായി തന്നെ പരിശോധിക്കും.
എങ്ങനെയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്…
തട്ടിപ്പുകാർ ആദ്യം SMS ,മെയിൽ എന്നിവ അയക്കുന്നു. മയക്കുമരുന്ന് ,കള്ളക്കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ പെട്ടിട്ടുണ്ടെന്ന് എന്ന സന്ദേശമാണ് അയക്കുക. ഈ അറസ്റ്റ് ഒഴിവാക്കുന്നതിനായി നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെ വ്യാജവേഷം ധരിച്ച് ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലാണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകളിൽ ഇര ആവാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ കാര്യങ്ങൾ ശ്രദ്ധിക്കാം…
പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് പണം ആവശ്യപ്പെട്ടാൽ അത് കൊടുക്കാതിരിക്കുക, സംശയാസ്പദമായ എന്തെങ്കിലും ഇടപെടൽ ഉണ്ടായാൽ ഉടനെ തന്നെ പോലീസിനെ അറിയിക്കുക, ഒരു സർക്കാർ ഏജൻസിയും ഓൺലൈനിൽ ഭീക്ഷണിപ്പെടുത്തില്ല എന്ന കാര്യം ഓർക്കുക തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ടത്.