തിരുവനന്തപുരം: നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലയെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മഞ്ജുഷ പ്രതികരണവുമായി എത്തിയത്.
നവീന്‍ ബാബുവിന് എതിരെയുള്ളത് വെറും ആരോപണം മാത്രമായിരുന്നു. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി ഒരു കാലതാമസവും നവീന്‍ ബാബു വരുത്തിയിട്ടില്ല. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ലെന്നും എല്ലാ ജനങ്ങള്‍ക്കും അറിയാം. മറ്റ് വകുപ്പുകളില്‍ നിന്ന് പേപ്പര്‍ കിട്ടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.