പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾ ജയിൽ മോചിതരായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എം കെ ഭാസ്കരന് എന്നിവരാണ് പുറത്തിറങ്ങിയത്. ഇവരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ജയിലിന് പുറത്ത് വൻ സ്വീകരണവുമായി കണ്ണൂരിലെ സിപിഐഎം നേതാക്കൾ ഉണ്ടായിരുന്നു.പി ജയരാജനും എം വി ജയരാജനും ഉൾപ്പടെ ഉള്ള നേതാക്കൾ പ്രതികളെ സ്വീകരിക്കാനെത്തി. പ്രതിയായത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഞങ്ങൾ നിരപരാധികളാണെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും കെ വി കുഞ്ഞിരാമൻ പ്രതികരിച്ചു .