തിരുവനന്തപുരം: പെരിയ വധക്കേസിലും റിജിത്ത് വധക്കേസിലും മാധ്യമങ്ങൾ സ്വീകരിച്ചത് ഇരട്ടാപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ആദ്യം മുതലേ ഈ കേസിൽ ശരിയായ നിലപാടാണ് സ്വീകരിച്ചത്. പാർട്ടിക്ക് ബന്ധമില്ല എന്നു തന്നെയാണ് പാർട്ടി പറഞ്ഞിട്ടുള്ളത്.
വലിയ ഗൂഢാലോചന നടന്നു എന്ന് ഒരിടത്തും തെളിയിക്കാനായില്ല.പക്ഷേ ഇക്കാര്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ സിപിഐഎം നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം പ്രവർത്തകൻ റിജിത്ത് കൊല്ലപ്പെട്ട കേസിലെ വിധി വലിയ വാർത്തയാക്കാൻ മാധ്യമങ്ങൾക്ക് മനസ്സില്ല. കാരണം മരിച്ചത് സിപിഎമ്മുകാരനാണെന്നും അതാണ് ഇരട്ടത്താപ്പെന്ന് സൂചിപ്പിച്ചതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.