ന്യൂഡൽഹി: 2014 മുതൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രൈസ്തവർക്കുനേരേയുള്ള പീഡനങ്ങൾ വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രൈസ്തവർക്കെതിരേ 4356 അക്രമങ്ങളാണ് ഇക്കാലയളവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2023 ൽ 734 ആയിരുന്നത് 2024-ൽ 834 ആയി വർധിച്ചു. അതായത് 100 അക്രമ സംഭവങ്ങൾ കൂടി.
ക്രൈസ്തവദേവാലയങ്ങൾ നശിപ്പിക്കുകയും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസിൽ പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ക്രൈസ്തവസംഘടനകൾ ആരോപിക്കുന്നു. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയിൽ 2.32 ശതമാനമാണ് ക്രൈസ്തവർ.