തിരുവനന്തപുരം: കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടിയിലൂടെ പ്രശാന്തന്റെ ആരോപണമാണ് പൊളിഞ്ഞത്.
ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന് എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു കൈക്കൂലി വാങ്ങി. അതിൽ മുഖ്യമന്ത്രിക്ക് പരാതി നല്കി എന്നായിരുന്നു പ്രശാന്തന്റെ പ്രതികരണം.