തൃശൂർ : ജനതദൾ (യു) നേതാവ് പി ജി ദീപകിന്റെ കൊല്ലപ്പെടുത്തിയകേസിൽ വിചാരണകോടതി വെറുതെ വിട്ട ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി ഹൈക്കോടതി. കുറ്റക്കാർ എന്ന കണ്ടെത്തിയ 5 ആർഎസ്എസ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യാനും കൂടാതെ ഏപ്രിൽ 8 ന് ഹാജരാക്കാനും ഹൈകോടതി നിർദേശിച്ചു. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് .
ബിജെപി പ്രവർത്തകനായ ദീപക് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ . റേഷൻ വ്യാപാരിയായിരുന്നു ദീപക് കട അടക്കാൻ നേരം വാനിലെത്തിയ സംഘം ദീപക്കിനെ ആക്രമിക്കുകയായിരുന്നു .ആക്രമണത്തിൽ ദീപക്കിന് കുത്തേറ്റിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മറ്റ് ജനതാദൾ പ്രവർത്തകരായ രണ്ടുപേർക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു .
പി.ജി ദീപക് വധക്കേസ് : വിചാരണ കോടതി വെറുതെ വിട്ട ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി
ബിജെപി പ്രവർത്തകനായ ദീപക് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ .

Leave a comment
Leave a comment