മനില: ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർടിനെ ഇംപീച്ച് ചെയ്തു പുറത്താക്കി. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെ കൊല്ലുമെന്നു പറഞ്ഞതിനാണ് സാറയെ പുറത്താക്കിയത്.
ജനപ്രതിനിധിസഭയിൽ പ്രസിഡന്റ് കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് 215 അംഗങ്ങൾ വോട്ടു ചെയ്തു. പ്രസിഡന്റിനെ വധിക്കാൻ കൊലയാളിയെ നിയോഗിച്ചു എന്ന ആരോപണത്തിലും വിദ്യാഭ്യാസ സെക്രട്ടറി ആയിരുന്നപ്പോൾ നടത്തിയ അഴിമതിയിലും സാറയെ സെനറ്റ് വിചാരണ ചെയ്യും. ഈ പാർലമെന്റിന്റെ അവസാന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇംപീച്ച്മെന്റ് നടപടി.
മേയിലാണ് പുതിയ പാർലമെന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് മാർക്കോസ് ജൂനിയറിനെയും ഭാര്യയെയും സ്പീക്കർ മാർട്ടിൻ റൊമുവാൽഡസിനെയും വധിക്കാൻ വാടകക്കൊലയാളിയെ നിയോഗിച്ചുവെന്ന് സാറ കഴിഞ്ഞ നവംബർ 23ന് മാധ്യമസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇത് ഭീഷണിയല്ലെന്നും തന്റെ സുരക്ഷയിലുള്ള ഭയമാണെന്നും പിന്നീട് സാറ പറഞ്ഞിരുന്നു. മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിന്റെ മകളാണ് സാറ.