കൊച്ചി:വായ്പകള്‍ നല്കുന്ന രംഗത്തു സഹകരിക്കാനായി പിരമല്‍ ഫിനാന്‍സും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും തന്ത്രപരമായ ധാരണയിലെത്തി. ഗ്രാമീണ മേഖലകളിലും ചെറിയ പട്ടണങ്ങളിലും ഇടത്തരം-താഴ്ന്ന വരുമാനക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്നതിലാവും ഇതു സഹായകമാകുക.
പിരമല്‍ ഫിനാന്‍സിന്റെ ഹൈ ടെക് പ്ലസ് ഹൈ ടച്ച് സംവിധാനവും 26 സംസ്ഥാനങ്ങളിലെ 600 ജില്ലകളിലായുള്ള 500ല്‍ പരം ശാഖകളുടെ ശൃംഖലയും പ്രയോജനപ്പടുത്തി കുറഞ്ഞ പലിശ നിരക്കുകളും ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായ വായ്പാ സംവിധാനങ്ങളും ഈ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും.
ഇപ്പോള്‍ സേവനം ലഭ്യമല്ലാത്ത മേഖലകളില്‍ ഔപചാരിക വായ്പാ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് പിരമല്‍ കാപിറ്റല്‍ ആന്റ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജയറാം ശ്രീധരന് പറഞ്ഞു.
അസംഘടിത മേഖലയിലുള്ള സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളക്കാരുമായവരും വരുമാന രേഖകളുടെ അപര്യാപ്തത മൂലം ഔപചാരിക വായ്പകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടും.