ഗ്രാമഡോ: ബ്രസീൽ നഗരമായ ഗ്രാമഡോയിൽ വിമാന അപകടത്തിൽ 10 യാത്രക്കാർ മരിച്ചു. ബ്രസീലിലെ വ്യവസായിയും കുടുംബത്തിലുള്ള 9 അംഗങ്ങളുമാണ് മരിച്ചത്. Piper Cheyenne 400 turboprop എന്ന വിമാനം പറത്തിയത് ലൂയിസ് ക്ലോഡിയോ സാൽഗ്യൂറോ ഗലേസി എന്ന വ്യവസായിയാണ്. സ്വകാര്യവിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെന്ന് ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസി സ്ഥിരീകരിച്ചു.

കനേലയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഗ്രാമഡോയിൽ വെച്ച് വിമാനം തകർന്നത്. വിമാനം ഒരു വീടിൻ്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം ഒരു കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ നഗരവാസികൾ 25 ഓളം പേർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.