തിരുവനന്തപുരം: വിതുരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പരിക്കേറ്റ നായിഫിന്റെ സുഹൃത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.