കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു. വീക്ഷണത്തിന്റെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പൊതുദര്‍ശനം ഞായറാഴ്ച വീക്ഷണം കൊച്ചി ഓഫീസില്‍ വൈകിട്ട് 3 മണി മുതലുണ്ടാകും. തുടര്‍ന്ന് എറണാകുളം പ്രസ് ക്ലബില്‍ വൈകുന്നേരം നാല് മണിക്കും എറണാകുളം ഡിസിസി ഓഫീസില്‍ അഞ്ച് മുതലും തുടര്‍ന്ന് 6.30 മുതല്‍ വസതിയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച പച്ചാളം പൊതുശ്മശാനത്തില്‍.