കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. സംഭവത്തില്‍ പ്രതി അനൂപ് അതിക്രൂരനായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുപിടിച്ച് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചത്. ലഹരി ഉപയോഗിക്കാന്‍ സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പ്രതി പണം വാങ്ങുമായിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.