കണ്ണൂർ: പയ്യന്നൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ് .കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് KL 60 S 2298 നമ്പർ ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.
പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടികൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതായിരുന്നുവെന്നാണ് അറിയുന്നത്. കണ്ണൂർ റൂറൽ എസ് പി യുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.