മലപ്പുറം:നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം.മലപ്പുറം എസ് പിയെ പി വി അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.പി വി അന്‍വര്‍ പ്രതിയായിരുന്ന വധക്കേസില്‍ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തില്‍ പി വി അന്‍വറിനെ കൊണ്ട് പൊലീസ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം വിമര്‍ശിച്ചു.പൊലീസ് നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം കുറ്റപ്പെടുത്തി.
വിചാരണ നടക്കുന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ അടക്കം വിസ്തരിക്കാനുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും വേണ്ടിയാണ് സമ്മേളനത്തിന് പി വി അന്‍വറിനെ ഉദ്ഘാടകനായി എത്തിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കാത്തതിന് ജില്ലാ പൊലീസ് മേധാവിയെ അടക്കം ആക്ഷേപിക്കുന്ന അന്‍വര്‍ തനിക്കെതിരെ നില്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേസില്‍ പ്രതികള്‍ ആയിട്ടുള്ള രണ്ട് പേരെ 25 വര്‍ഷത്തോളം അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് മലപ്പുറത്തെ പൊലീസാണെന്നും ഒതായി മനാഫിന്റെ കുടുംബം ആരോപിച്ചു.