അണ്ണാസർവകലാശാലയിലെ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല . അനുവാദമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസിന്റെ മുന്നറിയിപ്പുമുണ്ട്.സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് അണ്ണാമലൈ തുടക്കമിട്ടിരുന്നു.
48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങി. ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കും വരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അതേസമയം കേസ് രാഷ്ട്രീയവത്കരിക്കരുതെന്നും മദ്രാസ് ഹൈക്കോടതി. ഇപ്പോൾ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയ മുതലെടുപ്പിനാണെന്നും കോടതി വിമർശിച്ചു.