തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി (56) യാണ് മരണപ്പെട്ടത്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് സംഭവം. ഭാര്യയും രണ്ട് മക്കളുമുണ്ട്. അതേസമയം റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. പൊലിസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.