ശബരിമല: ശബരിമലയിൽ ജോലിയ്ക്കിടെ മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. പദ്മകുമാറിന് നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് മദ്യപിച്ചതായുള്ള ആരോപണം ഉയർന്നത് കൂടാതെ പൊതുജനത്തിന് അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണവും ഉയർന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് നടപടി.