വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫാനും കുടുംബത്തിനും 40 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുടുംബം മുൻപ് ചില ബിസിനസുകൾ നഷ്ടത്തിലായതാണ് ബാധ്യതയാകാൻ കാരണം. തെളിവെടുപ്പിനിടെ കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകൾ പോലീസിന് ലഭിച്ചു.
കൊലപാതകത്തിന്റെ കാരണമായി പറഞ്ഞിരുന്നത് കടബാധ്യതയായിരുന്നു. എന്നാൽ കുടുംബത്തിന് ഇത്രയും കടം വരാൻ സാധ്യതയില്ലെന്നായിരുന്നു പ്രതിയുടെ പിതാവ് പറഞ്ഞിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെയും കുടുംബത്തിന്റെയും കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകൾ പൊലീസിന് ലഭിക്കുന്നത്. പലതരത്തിലുള്ള ബിസിനസുകള്‍ അഫാന് നടത്തിയിരുന്നു. മുട്ടക്കച്ചവടം, കോഴി വളര്‍ത്തല്‍ തുടങ്ങി വാഹനക്കച്ചവടങ്ങളും അഫാന് ചെയ്തിരുന്നു. ഇതിൽ കൂടുതൽ ബാധ്യതകൾ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.