കോട്ടയം : ട്രെയിനിന് മുമ്പിൽ ചാടി കൂട്ട ആത്മഹത്യ ചെയ്ത ഷൈനയുടെയും രണ്ട് പെൺമക്കളുടെയും മരണത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ഭർത്താവ് നോബിയുടെ മാനസിക പീഡനമാണ് ഷൈനിയെ കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കും താമസം മാറിയിട്ടും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.
ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചിരുന്നു ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’ എന്നാണ് നോബി ചോദിച്ചത്. പ്രതി ആത്മഹത്യ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. അതേസമയം നഴ്സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നുവെന്നുള്ള വിവരവും പുറത്ത് വന്നിരുന്നു.