കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അധികാരത്തിലെത്തിച്ച പോരാട്ടഭൂമിയാണ് നന്ദിഗ്രാം . നന്ദിഗ്രാമിലും സിംഗൂരിലും സിപിഎം സർക്കാരിനെതിരെ മമത കടുത്ത പോരാട്ടങ്ങൾ നടത്തുകയും പശ്ചിമ ബംഗാളിൽ അധികാരത്തിലേറുക്കയും ചെയ്തിരുന്നു . എന്നാൽ ഇതേ നന്ദിഗ്രാമിൽ ഇപ്പോൾ ഒരുകാലത്തെ മമതയുടെ ലെഫ്റ്റനന്റും ഇപ്പോൾ അവരുടെ രാഷ്ട്രീയ ശത്രുവുമായ ബിജെപി എംഎൽഎ സുവേന്ദു അധികാരി ഏപ്രിൽ ആറിന് നന്ദിഗ്രാമിൽ അയോധ്യ മാതൃകയുള്ള രാമക്ഷേത്രത്തിന് തറക്കല്ലിടുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് .
നന്ദിഗ്രാം മമത ബാനർജിയുടെ തട്ടകമാണെങ്കിലും നന്ദിഗ്രാം നിയമസഭാ മണ്ഡലമുള്ള തംലുക്കില്‍ നിന്നുള്ള എംപിയായിരുന്നു സുവേന്ദു അധികാരി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു അധികാരി മമതയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയത് . അതേസമയം ബംഗാളിന്റെ നാഴിക്കകളായി മമത ഉയര്‍ത്തിപ്പിടിക്കാൻ വളരെ അധികം സാധ്യത ഉള്ള ഒരു പദ്ധതിയായിരുന്നു ജഗന്നാഥ ക്ഷേത്രം .മിഡ്നാപൂര്‍ ജില്ലയിലെ ദിഘയില്‍ പണികഴിപ്പിച്ച ജഗന്നാഥ ക്ഷേത്രം മമത ബാനര്‍ജി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. എന്നാൽ ഇതിന് ഏതാനും ആഴ്ചകള്‍ക്ക് മാത്രം ബാക്കി നിൽക്കെയാണ് നന്ദിഗ്രാമിലെ രാമക്ഷേത്രത്തിന് അധികാരി തറക്കലിടാൻ ഒരുങ്ങുന്നത്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍ ബംഗാളിലെ ക്ഷേത്രത്തിന് ഉണ്ടായിരിക്കും എന്നും കൂടാതെ സംസ്ഥാനത്തെ കോടിക്കണക്കിന് ഭക്തരായ ഹിന്ദുക്കളുടെ രാമനോടുള്ള ഭക്തിയെ പ്രതിഫലിപ്പിക്കുകയും ചെയ്യും എന്നുമായിരുന്നു അധികാരി പറഞ്ഞത് അധികാരിയുടെ പ്രതികരണം . രാമക്ഷേത്രത്തിന് പുറമേ, സമുച്ചയത്തില്‍ ഒരു ഗോശാല, ഒരു വൈദ്യശാല ഒരു ഗസ്റ്റ് ഹൗസ് എന്നിവയും ഉണ്ടായിരിക്കും എന്നും അധികാരി വ്യക്തമാക്കിയെത്തിയിരുന്നു .അതേസമയം ജഗന്നാഥ ക്ഷേത്രത്തിന് മറുപടിയായാണ് രാമക്ഷേത്രം ബിജെപി കൊണ്ടുവരുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം .
അതേസമയം 2007-ൽ നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രസ്ഥാനത്തിനിടെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട 14 പേരുടെ സ്മരണയ്ക്കായി ഒരു ആശുപത്രി പണിയാൻ നിശ്ചയിച്ച ഭൂമിയിലാണ് ഇപ്പോൾ രാമക്ഷേത്രം പണിയുന്നതെന്നും തൃണമൂല്‍ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ആരോപിച്ചു.