ചെന്നൈ: തമിഴ്നാടിന്റെ ഉത്സവമായ പൊങ്കൽ ആഘോഷിക്കാൻ മുൻ ലോക ചെസ്സ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്റെ വീട്ടിൽ ഒത്തുചേർന്ന് യുവ ഇന്ത്യൻ ചെസ്സ് താരങ്ങൾ. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ താരങ്ങൾ ആനന്ദിനൊപ്പം നൃത്തച്ചുവടുകൾ വച്ചു. പുതിയ ലോക താരം ഡി ഗുകേഷ്, യുവ താരങ്ങളായ ആർ പ്രഗ്നനാനന്ദ, സാഗർ ഷാ, വിദിത് ഗുജറാത്തി തുടങ്ങിയവർ പങ്കെടുത്തു. നടൻ സിദ്ധാർഥ് ഭാര്യയും നടിയുമായ അതിഥി റാവു ഹൈദരി എന്നിവരും ആനന്ദിന്റെ കുടുംബവും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു.