പൊങ്കൽ ‘അടിച്ച്’ പൊളിച്ച് തമിഴ്നാട്ടുക്കാർ . രണ്ടു ദിവസം കൊണ്ട് പൊങ്കലിന് കുടിച്ചു തീർത്തത് 454 കോടി രൂപയുടെ മദ്യമാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബോഗി പൊങ്കൽ ദിനമായ തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത് 185.65 കോടിയുടെ മധ്യമായിരുന്നു .ടാസ്മാക് മദ്യശാലകളിലൂടെയാണ് ഇത്രയധികം മദ്യം വിറ്റുപോയത്. വിശേഷ ദിനമായ തൈപ്പൊങ്കലിന് 268.46 കോടിയുടെ മദ്യവുമാണ് തമിഴ്നാട്ടിൽ വിറ്റത്.
കഴിഞ്ഞ വർഷം 450 കോടിയുടെ മദ്യമാണ് വില്പന നടത്തിയിരുന്നത്. പൊങ്കൽ കഴിഞ്ഞ ഉടൻ തമിഴ്നാട്ടിൽ ജല്ലിക്കെട്ട്, മഞ്ചുവിരട്ട് ആഘോഷങ്ങളും നടക്കുന്നുണ്ട്. ഇത് കൂടി കഴിയുമ്പോൾ നിലവിലെ മദ്യ വില്പന ഇരട്ടിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കഴിഞ്ഞ ദിവസം പാലമേട് ജല്ലിക്കെട്ടിൽ നെഞ്ചിൽ കുത്തേറ്റ് മധുര സ്വദേശിക്കു ജീവൻ നഷ്ടമായിരുന്നു. കൂടാതെ ഇന്നലെ നടന്ന മഞ്ചുവിരട്ടിനിടെ 4 പേർ മരിച്ചു. സംഭവത്തിൽ 106 പേർക്ക് പരുക്കേറ്റു.