തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി തൗഫീഖാണ് പിടിയിലായത്. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു.
മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ പൂജയ്ക്ക് വേണ്ടി പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് നിഗമനം. പോത്തൻകോട് സ്വദേശി തങ്കമണിയാണ് മരിച്ചത്.
ഇന്ന് രാവിലെ സഹോദരന്റെ വീടിന്റെ പിറകിൽ നിന്നാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമണിയുടെ കാതിലെ കമ്മൽ നഷ്ടമായിട്ടുണ്ട്. മുഖത്ത് മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന വസ്ത്രം മൃതദേഹത്തിൽ മൂടിയ നിലയിലുമായിരുന്നു ഉണ്ടായിരുന്നത്.