ഗൂഗിളിന്റെ ചീഫ് ടെക്നോളജിസ്റ്റാകാന്‍ പ്രഭാകര്‍ രാഘവന് ഗൂഗിള്‍ കൊടുക്കുന്ന സാലറി 300 കോടി രൂപയാണ്. സാലറി കേട്ട് ഞെട്ടാത്ത മലയാളികള്‍ ഉണ്ടാകുമോ…?
2012ലാണ് പ്രഭാകര്‍ ഗൂഗിളിനൊപ്പം യാത്ര ആരംഭിക്കുന്നത്. ചീഫ് ടെക്നോളജിസ്റ്റ് ആകുന്നതിന് മുന്‍പ് അദ്ദേഹം ഗൂഗിള്‍ സര്‍ച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്സ്, കൊമേഴ്സ് ആന്‍ഡ് പേയ്മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.
ഇന്ത്യയ്ക്കെതിരായ പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്
20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഭോപ്പാലുകാരനായ പ്രഭാകറിന്റെ പേരിലുള്ളത്. ജിമെയിലിന്റെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഡക്ടുകളായ സ്മാര്‍ട് റിപ്ലേ, സ്മാര്‍ട് കമ്പോസ് എന്നിവയുടെ പ്രവര്‍ത്തനത്തിലും പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് പ്രഭാകര്‍ രാഘവന്.
കരിയറിലെ നിര്‍ണായകമായ ഘട്ടത്തിലാണ് പ്രഭാകര്‍, 12 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പ്യൂട്ടര്‍ സയന്‍സിലേക്കുള്ള മടങ്ങി വരവാണ് ചീഫ് ടെക്നോളജിസിറ്റ് പോസ്റ്റ്. -സുന്ദര്‍ പിച്ചൈ പറഞ്ഞു.
മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐ എന്നീ എതിരാളികളെ നേരിടുന്നതിനും ജെമിനിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും, ടീമിനെ ഒരുമിച്ച് നിര്‍ത്താനുമാണ് ഈ മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആരാണ് പ്രഭാകര്‍ രാഘവന് …?
ഭോപ്പാല്‍ സ്വദേശിയാണ് പ്രഭാകര്‍ രാഘവന്, ഭോപ്പാലിലെ ക്യാമ്പിയന് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അമ്മ അംബ രാഘവന്. ഭോപ്പാലിലെ സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂളിലെ പഠനശേഷം ചെന്നൈയിലെ പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി, ചെന്നൈയിലെ അഡയാറിലെ സെന്റ് പാട്രിക്സ് ഹൈസ്ക്കൂളിലും ഭൗതികശാസ്ത്രത്തിന്റേയും ഗണിത ശാസ്ത്രത്തിന്റേയും അധ്യാപികനായായിരുന്നു പ്രഭാകര്‍.

മദ്രാസ് ഐഐടിയില്‍ നിന്നാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയില്നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നാലെ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയും സ്വന്തമാക്കി. ഐബിഎമ്മില്‍ ഗവേഷണ റോളുകളില്‍ ആണ് കരിയര്‍ ആരംഭിച്ചത്.
ഉപതെരഞ്ഞുപ്പുകളിലെ മത്സരചിത്രം തെളിഞ്ഞു; വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികള്‍
ഗൂഗിളില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ്, യാഹൂ സ്ഥാപിക്കുകയും അതിന്റെ മേല്‍ നോട്ടത്തിലുമായിരുന്നു അദ്ദേഹം. സേര്‍ച്ച്, പരസ്യ റാങ്കിംഗ്, പരസ്യ മാര്‍ക്കറ്റ് പ്ലേസ് ഡിസൈന്‍ എന്നിവയുമാണ് അദ്ദേഹം ഉയര്‍ത്തികൊണ്ടുവന്ന മേഖലകള്‍. പിന്നീട് കമ്പനിയില്‍ ചീഫ് സ്ട്രാറ്റജി ഓഫീസറായി സേവനമനുഷ്ഠിച്ചു. കൂടാതെ, വെരിറ്റിയില് സിടിഒ ആയി സേവനമനുഷ്ഠിച്ച അദ്ദേഹം 14 വര്‍ഷത്തിലേറെ ഐബിഎമ്മില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പിന്നീടാണ് പ്രഭാകര്‍ ഗൂഗിളില്‍ ചേരുന്നതും ഗൂഗിള്‍ ആപ്സ്, ഗൂഗിള്‍ ക്ലൗഡ് എന്നിവയുടെ വൈസ് പ്രസിഡന്റായി എഞ്ചിനീയറിംഗ്, ഉല്‍പ്പന്നങ്ങള്‍, ഉപയോക്തൃ അനുഭവം എന്നിവയുടെ ചുമതല വഹിക്കുന്നതും. ഗൂഗിള്‍ ആപ്സ് ഡിവിഷന് വളര്‍ന്നത് അദ്ദേഹത്തിന്റെ കഴിവൊന്നുകൊണ്ടുമാത്രമാണെന്ന് പറഞ്ഞാലും തെറ്റാകില്ല.

ജിമെയിലിലും ഡ്രൈവിലും 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളെ അദ്ദേഹം വളര്‍ത്തി, സ്മാര്‍ട്ട് റിപ്ലൈ, സ്മാര്‍ട്ട് കമ്പോസ്, ഡ്രൈവ് ക്വിക്ക് ആക്സസ് എന്നിവയുള്‍പ്പെടെ നിരവധി മെഷീന് ഇന്റലിജന്‍സ് ഫീച്ചറുകള്‍ ജി സ്യൂട്ടില്‍ അവതരിപ്പിച്ചു. 2018-ല്‍ സെര്‍ച്ച്, അനലിറ്റിക്സ്, ഷോപ്പിംഗ്, പേയ്മെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആഡ്സ് & കൊമേഴ്സ് ടീമുകളുടെ ചുമതല അദ്ദേഹം ഏറ്റെടുത്തു.
300 കോടിക്കുള്ള ജോലി എന്തായിരിക്കും ?
ഒരു വെബ്പേജ് അനുസരിച്ച്, സേര്‍ച്ചിന്റെ മുന്‍നിര അധികാരികളില്‍ ഒരാളാണ് പ്രഭാകര്‍, അല്‍ഗോരിതം, സെര്‍ച്ച് എന്നിവയെക്കുറിച്ച് വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് ബിരുദ ഗ്രന്ഥങ്ങളുടെ സഹ രചയിതാവുകൂടിയാണ് അദ്ദേഹം.
അല്‍ഗോരിതം, വെബ് സെര്‍ച്ച്, ഡാറ്റാബേസുകള്‍ എന്നിവയില്‍ 20 വര്‍ഷത്തിലേറെ ഗവേഷണ അനുഭവങ്ങളും അദ്ദേഹത്തിനുണ്ട്, വിവിധ മേഖലകളില്‍ 100-ലധികം പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ എഐ അരങ്ങുവാഴുന്നിടത്ത് പിടിച്ചു നില്ക്കാന് ഗൂഗിളിന് പ്രഭാകറിനെ ഉപയോഗിച്ചേ മതിയാകൂ. പ്രവര്‍ത്തനരംഗത്തെ പരിചയം ഗൂഗിളിന്റെ അല്‍ഗോരിതത്തില്‍ ഉപയോഗിക്കാന്‍ പ്രഭാകര്‍ രാഘവനേക്കാള്‍ മികച്ചൊരു വ്യക്തിയെ ഗൂഗിളിന് ലഭിക്കാനില്ല എന്ന ബോധ്യമാണ് 300 കോടിക്ക് പിന്നിലുള്ളത്.